ചിദംബരത്തിന് വീണ്ടും തിരിച്ചടി: ഹര്‍ജി ഇന്ന് പരിഗണനയിലില്ല

Web Desk
Posted on August 26, 2019, 11:46 am

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് വീണ്ടും തിരിച്ചടി. സിബിഐ കസ്റ്റഡിക്കെതിരെ ചിദംബരം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീകോടതിയുടെ പരിഗണനയിലില്ല.
അതേസമയം ഐഎന്‍എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിനുള്ള അനുമതി ആവശ്യപ്പെടുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയാണ് ഇവയില്‍ ഒരെണ്ണം.
ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത് ഇന്നാണ്. സിബിഐ പ്രത്യേക കോടതിയില്‍ കൂടുതല്‍ ദിവസം ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം അന്വേഷണ ഏജന്‍സി ഉന്നയിക്കുമെന്നാണ് സൂചനകള്‍.