സ്വന്തം ഊട്ടിലുപരി അന്യന്റെ പ്രത്യേകിച്ചും അനാഥരുടെ ഊട്ടിനു വേണ്ടി പ്രയത്നിക്കുന്ന സേതു താണിക്കുടം (സുവേഷ്) വോട്ട് അഭ്യര്‍ത്ഥിച്ച് വന്ന് തങ്ങളെ സങ്കടപ്പെടുത്തല്ലേയെന്ന് താണിക്കുടം നിവാസികള്‍. സ്ഥാനാര്‍ത്ഥി വിട്ടില്‍ വരാതെ തന്നെ തങ്ങള്‍ സേതുവിന് വോട്ടു ചെയ്ത് വിജയിപ്പിക്കുമെന്നും അവര്‍ കുട്ടി ചേര്‍ക്കുന്നു.
മാടക്കത്തറ പഞ്ചായത്തിലെ 15 ാം വാര്‍ഡില്‍ നിന്നും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സേതുവിനെ കുറിച്ച് പ്രദേശവാസികളുടെ വാക്കുകളാണിത്. താണിക്കുടം വട്ടപ്പറമ്പില്‍ സുധാകരന്റെ മകനായ സേതു കലാ സാംസ്കാരിക രംഗത്തെ പ്രവര്‍ത്തകനാണ്. ഇപ്റ്റ ജില്ല കമ്മിറ്റി അംഗം, സ്കൂള്‍ പാരന്റ്സ് സംസ്ഥാന സമിതി അംഗം, താണിക്കുടം ശുദ്ധജല പദ്ധതി കമ്മിറ്റി പ്രസിഡണ്ട്, എ ഐ വൈ എഫ് മേഖല പ്രസിഡണ്ട്, സി പി ഐ ബ്രാഞ്ച് സെക്രട്ടറി എന്നിനിലകളില്‍ പ്രവര്‍ത്തിക്കുന്നു.