Friday
22 Feb 2019

നടി സേതുലക്ഷ്മി ലൈവില്‍; ”മകന്റെ ചികിത്സയ്ക്ക് സഹായിക്കണം”

By: Web Desk | Friday 30 November 2018 8:00 PM IST

മകന്റെ ചികിത്സയ്ക്ക് സഹായമാവശ്യപ്പെട്ട് നടി പ്രമുഖനടി സേതുലക്ഷ്മി ലൈവിലെത്തി. ഫെയ്‌സ്ബുക്കില്‍ ലൈവിലാണ് തന്റെ മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വന്നത്. പത്ത് വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന മകന് രണ്ട് കുഞ്ഞ് മക്കളാണ് ഉള്ളത്. തകരാറിലായ രണ്ട് വൃക്കകളും മാറ്റിവെച്ചാല്‍ മാത്രമെ തുടര്‍ന്ന് ജീവിക്കാന്‍ സാധിക്കുകയുള്ളൂ എന്ന അവസ്ഥയിലാണ് മകനെന്നും സേതുലക്ഷ്മി പറയുന്നു.

”അമ്മേ എനിക്ക് ജീവിക്കണമെന്നാഗ്രഹമുണ്ട്. മൂത്തകുട്ടിക്ക് 13 വയസേ ആയിട്ടുള്ളൂ. അവന് 18 വയസാകുന്നതുവരെയെങ്കിലും ജീവിക്കണം..’ എന്ന് മകന്‍ പറയുമ്പോള്‍ അമ്മയായ എനിക്ക് നിസഹായത മാത്രമേ ഉള്ളൂ കൈമുതലായി. നിങ്ങള്‍ വിചാരിച്ചാലേ ഈ സങ്ക!ടത്തിന് പരിഹാമാകൂ. ഞാന്‍ കൂട്ടിയാല്‍ കൂടുന്നതല്ല ഈ തുക.

ഗതികേടുകൊണ്ടാണ് നിങ്ങളുടെ മുന്നില്‍ യാചനയുമായി എത്തിയത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഫെയ്‌സ്ബുക്കില്‍ ലൈവുമായി എത്തിയാണ് സേതുലക്ഷ്മി കാര്യങ്ങള്‍ വ്യക്തമാക്കിയത്. മഞ്ജുവാര്യര്‍ ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന ഹൗ ഓള്‍ഡ് ആര്‍യുവില്‍ സേതുലക്ഷ്മി മികച്ച വേഷം ചെയ്തിരുന്നു. കൂടാതെ മലയാളത്തില്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഡാകിനി, പടയോട്ടം തുടങ്ങിയ സിനിമ
കളില്‍ പ്രമുഖ വേഷങ്ങളിലും സേതുലക്ഷ്മി പ്രത്യക്ഷപ്പെട്ടിരുന്നു.
ഇപ്പോള്‍ സീരിയലുകളില്‍ അഭിനയിക്കുന്നുണ്ടെങ്കിലും ഓപ്പറേഷനു വേണ്ട തുക കണ്ടെത്താന്‍ തനിക്കാവില്ലെന്നാണ് അവര്‍ പറയുന്നത്. നിങ്ങളുടെ കയ്യിലാണ് എന്റെ മകന്റെ ജീവനെന്നും അവര്‍ കരഞ്ഞു പറയുന്നു. ഫോണ്‍ നമ്പര്‍ 9567621177.

സേതുലക്ഷ്മി അമ്മ നിങ്ങളുടെ മുന്നിൽ രണ്ടു കിഡ്നിയും തകരാറിലായ സ്വന്തം മകനു വേണ്ടിയുള്ള ഒരു അപേക്ഷയുമായാണ് നിങ്ങളുടെ മുന്നിൽ വരുന്നത്.ഈ അപേക്ഷ നിങ്ങളുടെയെല്ലാം ഹൃദയത്തിലേറ്റി പരമാവധി ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കണംസേതുലക്ഷ്മി അമ്മ :9567621177

Posted by Smart Pix Media on Friday, November 30, 2018

 

 

Related News