June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

നിറയെ ട്വിസ്റ്റുകളുമായി പ്രേക്ഷകരുടെ സ്വന്തം സേതുരാമയ്യര്‍ നാളെ മുതല്‍ തീയേറ്റുകളിലെത്തും

By Janayugom Webdesk
April 30, 2022

മമ്മൂട്ടി നായകനായ പുതിയ ചിത്രം ‘സിബിഐ ദ ബ്രെയിൻ’ നാളെ മുതല്‍ പ്രദര്‍ശനം ആരംഭിക്കും. 34 വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ച് സിനിമകള്‍, ഒരേ നായകന്‍ ഒരേ സംവിധായകന്‍ ഒരേ തിരക്കഥാകൃത്ത്. എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. അതുകൊണ്ട് ചിത്രം റിലീസാകുന്നതോടെ സിനിമാ ചരിത്രത്തില്‍ സിബിഐ ഇടം നേടുമെന്നതില്‍ സംശയമില്ല. ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ തന്നെ 34 വർഷങ്ങൾക്കിപ്പുറവും സേതുരാമയ്യരായെത്തുന്ന മമ്മൂട്ടിക്ക് വലിയ മാറ്റങ്ങളൊന്നുമില്ലല്ലോ എന്നാണ് ചിത്രത്തിന് ആരാധകർ സമൂഹ മാധ്യമങ്ങളില്‍ കമന്റ് ചെയ്തത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ സിബിഐ എന്നതും സത്യമാണ്. അത്ര മാത്രം ജനശ്രദ്ധ നേടിയ ചിത്രം കൂടിയാണ് സിബിഐ. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുമ്പ് ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു.

തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയുടെ അഞ്ച് വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് സിബിഐ 5 ദ ബ്രെയ്ന്‍ പൂര്‍ത്തിയാക്കിയത്. എസ് എന്‍ സ്വാമിക്കൊപ്പം സംവിധായകന്‍ കെ മധു കൂടിചേരുമ്പോള്‍ പൊലീസ് കഥകള്‍ കണ്ടു ശീലിച്ച പ്രേക്ഷകര്‍ക്ക് ഒരു വ്യത്യസ്ത അനുഭവമായി തീരും ഈ ചിത്രം. ചിത്രത്തിലെ ചില ട്വിസ്റ്റുകളെ സൂചിപ്പിച്ച് കൊണ്ടുള്ള ടീസറുകളും ട്രൈലറുകളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. അവയെല്ലാം സ്ക്രീനിലെത്തുമ്പോള്‍ എന്താകും എന്ന ആകാംക്ഷയിലാണ് പ്രക്ഷകര്‍. വാഹനാപകടത്തില്‍ പരുക്കേറ്റതിന് ശേഷം ആരോഗ്യപ്രശ്‍നങ്ങള്‍ കാരണം വര്‍ഷങ്ങളായി അഭിനയരംഗത്ത് സജീവമല്ലാത്ത ജഗതി ശ്രീകുമാര്‍ ചിത്രത്തില്‍ തിരിച്ചെത്തുന്നതും സിബിഐയുടെ പ്രത്യേകതയാണ്. ജഗതിയുടെ ഒരു ഹിറ്റ് കഥാപാത്രമായ വിക്രം വീണ്ടും സ്‍ക്രീനില്‍ കാണാനാവും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മാണം. ഛായാഗ്രാഹകൻ അഖിൽ ജോർജ്ജ്, ആർട്ട് ഡയറക്ടർ സിറിൾ കുരുവിള, തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയാണ്. സിബിഐ സീരീസിലെ മറ്റ് സിനിമകള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു. അഞ്ചാം പതിപ്പിൽ മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ സായ് കുമാർ, രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, ദിലീഷ് പോത്തൻ, കനിഹ, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നു തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. ശരിക്കും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ചിത്രമാകും സിബിഐയെന്ന് അണിയറ പ്രവര്‍ത്തകരും ഒരേ സ്വരത്തല്‍ പറയുന്നു. കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസറായി വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കും എന്ന ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നിരവധി തിയേറ്ററുകള്‍ സിബിഐ ഫാന്‍സ് ഷോകളും ഒരുക്കിയിട്ടുണ്ട്.

Eng­lish Summary:Sethurama Iyer CBI in the­aters from tomorrow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.