കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മിസ്സോറാം. ഏഴ് ദിവസത്തേക്കാണ് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. മെയ് 10 തിങ്കളാഴ്ച മുതലാണ് ലോക്ക്ഡൗൺ ആരംഭിക്കുന്നത്. പുലർച്ച 4 മണി മുതൽ പ്രാബല്യത്തിൽ വരുന്ന ലോക്ക്ഡൗൺ മെയ് 17 പുലർച്ചെ നാല് മണി വരെ നീളും.
മിസോറാമിൽ വെള്ളിയാഴ്ച 235 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1906 പേർ കൊവിഡ് ചികിത്സയിലാണ്.
രാത്രി ഏഴ് മുതൽ പുലർച്ചെ നാല് വരെ എല്ലാ ജില്ലകളിലും ജില്ലാ മജിസ്ട്രേറ്റുമാര്ർ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പാർക്കുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, സിനിമാ തിയേറ്ററുകൾ, ജിമ്മുകൾ, കമ്യൂണിറ്റി ഹാളുകൾ, റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് കോപ്ലക്സുകൾ, മാളുകൾ, വ്യാപാര സ്ഥാനങ്ങൾ, തുടങ്ങിയ അടച്ചിടും.
english summary;seven days lockdown in Mizoram
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.