ചൈനയിൽ ഹോട്ടൽ തകർന്ന് ഏഴ് മരണം. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 7.30 ഓടെയാണ് ഫുജിയാൻ പ്രവിശ്യയിലുള്ള ഷിൻജിയ ഹോട്ടൽ തകർന്നു വീണത്. 70 പേര്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. രക്ഷപ്പെടുത്തിയ 43 പേരിൽ ഏഴ് പേരാണ് മരിച്ചത്. 36 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്.
കൊറോണ ബാധിച്ചവരുമായി ഇടപഴകിയവരെ നിരീക്ഷിക്കാനുള്ള കേന്ദ്രമാക്കി മാറ്റിയ 80 മുറികളുള്ള ഹോട്ടലാണ് തകര്‍ന്നുവീണത്. ഹോട്ടലിന്റെ ഒന്നാം നിലയുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അപകടമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ഹോട്ടലിന്റെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫുജിയാന്‍ പ്രവിശ്യാ ഭരണകൂടം 150 ഓളം പേരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ബെയ്ജിങ്ങില്‍ നിന്നുള്ള സംഘവും സ്ഥലത്തുണ്ട്.
ഫുജിയാൻ പ്രവിശ്യയിൽ 296 ആളുകൾക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 10, 819 പേർ നിരീക്ഷണത്തിലാണ്. ആഗോളതലത്തിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3,600ആയി ഉയർന്നു. 98 രാജ്യങ്ങളിലായി 106,201 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. അതിൽ 6137 പേരുടെ നില ഗുരുതരമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.