ത്രിച്ചി കറുപ്പസ്വാമി അമ്പലത്തില്‍ തിക്കിലും തിരക്കിലും പെട്ട് ഏഴുപേര്‍ മരിച്ചു

Web Desk
Posted on April 21, 2019, 6:49 pm

ത്രിച്ചി: ത്രിച്ചിയിലെ കറുപ്പസ്വാമി അമ്പലത്തില്‍ തിക്കിലും തിരക്കിലും പെട്ട് ഏഴുപേര്‍ മരിച്ചു.10 പേര്‍ക്ക് പരിക്ക്. രാവിലെ ചിത്ര പൂര്‍ണിമ പൂജയ്ക്കിടെയാണ് അപകടമുണ്ടായത്. അമ്ബലത്തില്‍ നിന്ന് നല്‍കുന്ന കൈനീട്ടം സ്വീകരിക്കാന്‍ നൂറ് കണക്കിന് ആളുകള്‍ തിക്കിത്തിരക്കിയതോടെയാണ് അപകടമുണ്ടായത് എന്ന് പൂജാരി പറഞ്ഞു.

പരിക്കേറ്റവരെ ഉടന്‍ തന്നെ തുറൈയൂരിലെ ആശുപത്രിയിലേക്ക് മാറ്റി. വിശ്വാസികള്‍ കാണിക്കയായി നല്‍കുന്നതില്‍ നിന്നും പൂജിച്ച്‌ നല്‍കുന്ന കൈനീട്ടമാണ് ഇവിടുത്തെ വിശേഷ വസ്തു. കറുപ്പസ്വാമിയുടെ കൈനീട്ടം വീട്ടിലെത്തിയാല്‍ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്നാണ് ഭക്തരുടെ വിശ്വാസം.

അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.