പൊങ്കൽ ദിനത്തിൽ തമിഴ്‌നാട്ടിൽ ഉടനീളം നടന്ന ജെല്ലിക്കെട്ട്, മഞ്ഞുവിരട്ട് മത്സരാഘോഷങ്ങളിൽ ഏഴു മരണം. നാനൂറോളം പേര്‍ക്ക് പരിക്കേറ്റു. കാണികളും ഒരു കാള ഉടമയുമാണ് മരിച്ചത്. വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് കാളകളും ചത്തു. സിറവയലിലെ മഞ്ഞുവിരട്ടില്‍ പങ്കെടുക്കുന്നതിനിടെ കിണറ്റില്‍ വീണ ആവന്ധിപ്പട്ടി ഗ്രാമത്തിലെ തനീഷ് രാജയും കാളയും മുങ്ങിമരിച്ചു. 150 ചൂണ്ടക്കാരും 250 കാളകളും പങ്കെടുത്ത മഞ്ഞുവിരട്ടിൽ നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു.
ദേവകോട്ടയില്‍ ജെല്ലിക്കെട്ട് കാണാനെത്തിയ സുബ്ബയ്യയെ കാളയുടെ കുത്തേറ്റതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മധുരയിലെ അളങ്കനല്ലൂരിൽ വാടിപ്പട്ടിക്ക് സമീപമുള്ള മേട്ടുപ്പട്ടി ഗ്രാമത്തിലെ പെരിയസാമി(55)യുടെ കഴുത്തിൽ കാള ഇടിക്കുകയും 70 ഓളം പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ വച്ച് പെരിയസാമി മരിച്ചു.
തിരുച്ചിറപ്പള്ളി, കരൂർ, പുതുക്കോട്ട ജില്ലകളിൽ നടന്ന നാല് വ്യത്യസ്ത ജെല്ലിക്കെട്ട് മത്സരങ്ങളിൽ രണ്ട് കാണികൾ കൊല്ലപ്പെടുകയും കാള ഉടമകൾ ഉൾപ്പെടെ 148 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കരൂർ ജില്ലയിലെ കുഴുമണിക്ക് സമീപം സമുദ്രം സ്വദേശി കുളന്തൈവേലു (60) എന്ന കാഴ്ചക്കാരനാണ് ജല്ലിക്കെട്ട് മത്സരത്തിനിടെ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പുതുക്കോട്ട ജില്ലയിലെ മഹാദേവപട്ടിയിൽ 607 കാളകളും 300 മെരുക്കന്മാരും പങ്കെടുത്തു. ഇവിടെ 10 പേർക്ക് പരിക്കേറ്റു. പുതുക്കോട്ട ജില്ലയിലെ വണ്ണിയൻ വിടുതി ജല്ലിക്കെട്ടിൽ 19 ഓളം പേർക്ക് പരിക്കേറ്റു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.