കോറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ ഏഴ് ജില്ലകളും ഹോട്ട് സ്പോട്ട് പട്ടികയില്‍. കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയിലാണ് കേരളത്തിലെ ഏഴ് ജില്ലകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് വ്യാപന സാധ്യതയുള്ള മേഖലകളാണ് ഹോട്ട് സ്പോട്ടുകള്‍. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളെയാണ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളെ നോണ്‍ ഹോട്ട്സ്പോട്ട് മേഖലകളുടെ പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ല മാത്രമാണ് ഗ്രീൻ സോണിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഹോട്ട് സ്പോട്ടുകൾ, നോണ്‍ ഹോട്ട് സ്പോട്ടുകൾ, ഗ്രീൻ സ്പോട്ടുകൾ എന്നിങ്ങനെ രാജ്യത്തെ ജില്ലകളെ മൂന്നായി തിരിച്ചാണ് കൊവിഡ് പ്രതിരോധത്തിൻറെ അടുത്ത ഘട്ടം ഇതിന്റെ ഭാഗമായി രാജ്യത്തെ 170 ജില്ലകളെയാണ് കൊവിഡ് ഹോട്ട് സ്പോട്ടുകളായി കേന്ദ്ര ആരോഗ്യമന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്. ഈ ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് നിര്‍ദ്ദേശം. 207 ജില്ലകളെയാണ് നോണ്‍ സ്പോട്ട് മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്നത്. രോഗംപടരാൻ സാധ്യതയുള്ള മേഖലകളാണ് ഇവ. ഇവിടെയും നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും ഉണ്ടാകും. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങൾ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറിയിട്ടുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.