രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പുതിയ ഹോട്ട്സ്പോട്ടുകൾ നിശ്ചയിച്ചു. 22 സ്പോട്ടുകളാണ് പുതിയതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ കാസർകോട്, കണ്ണൂർ, മലപ്പുറം, എറണാകുളം, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഹോട്ട് സ്പോട്ടുകൾ ആയി തിരിക്കപ്പെട്ട ജില്ലകൾ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാർച്ച് 5 മുതൽ 24 വരെ വിദേശരാജ്യങ്ങളിൽ നിന്നോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും 28 ദിവസത്തെ ഐസോലേഷൻ നിർബന്ധമായും പൂർത്തിയാക്കണം. അത്തരക്കാർ ദിശ നമ്പറിൽ വിളിക്കണം. അവർ പറയുന്ന കാര്യങ്ങൾ അനുസരിക്കണം. 60 വയസിന് മുകളിലുള്ളവർ, കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവരുമായി ഇവർ ഇടപഴകാൻ പാടില്ല. സമൂഹവ്യാപനം തടയാനുള്ള പ്രധാന വഴിയാണിത്. പോത്തൻകോട് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. നല്ല കരുതൽ വേണം. ഒരു കുടുംബത്തെയും ഈ ഘട്ടത്തിൽ ഒറ്റപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. കോവിഡ് ബാധിച്ച് മരിച്ച ഒരു വ്യക്തിയുടെ കുടുംബത്തോട് ചിലർ സ്വീകരിക്കുന്ന സമീപനത്തെക്കുറിച്ച് പരാതികൾ ഉയർന്നിട്ടുണ്ട്. സർക്കാർ സംവിധാനവും സമൂഹവും ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
English summary: Seven hotspots in kerala
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.