October 3, 2022 Monday

Related news

October 2, 2022
October 2, 2022
October 2, 2022
October 2, 2022
October 1, 2022
September 30, 2022
September 27, 2022
September 21, 2022
September 14, 2022
September 14, 2022

മൂന്ന് നില കെട്ടിടത്തിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം ഏഴ് പേര്‍ വെന്തു മരിച്ചു

Janayugom Webdesk
ഗ്വാളിയോർ
May 18, 2020 4:32 pm

മൂന്ന് നില കെട്ടിടത്തിന് തീ പിടിച്ച് മൂന്ന് കുട്ടികളടക്കം ഏഴ് പേര്‍ മരിച്ചു. മധ്യപ്രദേശിലെ ഗ്വാളിയാേറില്‍ ഇന്ന് രാവിലെയാണ് സംഭവം.

മൂന്ന് നിലകളുള്ള ഇന്ദര്‍ഗഞ്ച് സ്ക്വയറിലെ കെട്ടിടത്തിലാണ് തീ പിടിത്തമുണ്ടായത്. മുകളിലത്തെ നിലയില്‍ താമസക്കാരും താഴത്തെ നിലയില്‍ വ്യാപാര സ്ഥാപനങ്ങളും ഉണ്ടായിരുന്നു. ഇരുപത്തിയഞ്ചോളം ആള്‍ക്കാരാണ് സംഭവ സമയത്ത് കെട്ടിടത്തിലുണ്ടായിരുന്നത്.

പത്ത് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം.

Eng­lish Sum­ma­ry: Sev­en killed at the build­ing fire in Maharashtra.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.