ഹൊനലുലു: ‘ജൂറാസിക് പാര്‍ക്ക്’ വനത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് ഏഴു യാത്രക്കാരെ കാണാതായി. രണ്ട് കുട്ടികളും യാത്രാക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഹവായി ദ്വീപസമൂഹങ്ങളിലെ ഏറ്റവും ദുര്‍ഘടമായതും ഒറ്റപ്പെട്ടതും വിദൂരവുമായ ദ്വീപിലേയ്ക്കു പുറപ്പെട്ട ഹെലികോപ്ടര്‍ ആണ് തകര്‍ന്നു വീണത്. ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എങ്കിലും യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ലാ എന്നത് ദുരൂഹത ഉയർത്തുന്നു. ഹെലികോപ്ടറിലുണ്ടായിരുന്ന പൈലറ്റ് ഉള്‍പ്പെടെയുള്ള ഏഴു യാത്രക്കാരില്‍ ആരെങ്കിലും രക്ഷപ്പെട്ടോയെന്നറിയാന്‍ കൂടുതല്‍ രക്ഷാസേനാംഗങ്ങളെ ദ്വീപിലേയ്ക്ക് അയയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ട് എത്തേണ്ടിയിരുന്ന യാത്രാസംഘത്തെപ്പറ്റി വിവരങ്ങളൊന്നും ലഭിക്കാതായതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. നിശ്ചയിച്ചതിലും അരമണിക്കൂര്‍ കഴിഞ്ഞിട്ടും കോപ്ടറിനെപ്പറ്റിയുള്ള വിവരമൊന്നും ലഭിക്കാതായതോടെ സഫാരി ഹെലികോപ്ടേഴ്സ് കമ്പനി തീരരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. 1997ല്‍ ‘ജൂറാസിക് പാര്‍ക്ക്’ സിനിമാ സീരീസിലെ ലോസ്റ്റ് വേള്‍ഡ് ചിത്രീകരിച്ചത് ഇവിടെയായിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.