Web Desk

മുംബൈ

November 09, 2021, 12:31 pm

മുംബൈയിൽ വീട്​ തകർന്നുവീണ്​ അപകടം; ഏഴുപേർക്ക്​ പരിക്ക്​, കൂടുതൽ പേർ കുടുങ്ങി കിടക്കുന്നുണ്ടെന്ന് സംശയം

Janayugom Online

മുംബൈയിലെ ആ​ന്‍ടോപ്പ് ഹിൽ ഏരിയയിൽ വീട്​ തകർന്നുവീണ്​ അപകടം. നിരവധിപേർ കുടുങ്ങി കിടക്കുന്നതായി സംശയം. ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക്​ ശേഷമായിരുന്നു അപകടം. ആ​ന്‍ടോപ്പ് ഹില്ലിലെ ജയ്​ മഹാരാഷ്​ട്ര നഗറിലെ ഇരുനില​കെട്ടിടം തകർന്നുവീഴുകയായിരുന്നു.

കെട്ടിടാവശിഷ്​ടങ്ങൾക്കിടയിൽനിന്ന്​ ഒമ്പതുപേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി രക്ഷാപ്രവർത്തകർ അറിയിച്ചു. അപകടത്തിൽ ഏഴുപേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിച്ചു. കെട്ടിടാവശിഷ്​ടങ്ങൾക്കുള്ളിൽ എത്രപേർ കുടുങ്ങി കിടക്കുന്നുണ്ടെന്ന വിവരം വ്യക്തമല്ല. 

അഗ്​നിരക്ഷാ സേനയുടെ നാലു വാഹനങ്ങൾ സംഭവ സ്​ഥലത്തെത്തി. സുരക്ഷ സേനയുടെയും പൊലീസിന്‍റെയും നേതൃത്വത്തിലാണ്​ രക്ഷാപ്രവർത്തനം.
eng­lish summary;Seven peo­ple were injured in Mum­bai house collapse
you may also like this video;