May 28, 2023 Sunday

Related news

May 28, 2023
May 24, 2023
May 22, 2023
May 18, 2023
May 8, 2023
May 8, 2023
May 7, 2023
May 6, 2023
May 6, 2023
May 5, 2023

മണിപ്പൂരില്‍ എന്‍ആര്‍സി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഏഴ് വിദ്യാര്‍ത്ഥി സംഘടനകള്‍ അമിത്ഷായ്ക്ക് കത്തെഴുതി

Janayugom Webdesk
ന്യൂഡല്‍ഹി
March 22, 2023 11:51 am

മ്യാന്‍മാര്‍,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും മണി്പൂരിലേക്ക് അനധികൃത കുടിയേറ്റം നടക്കുന്നതായി പാരാതി.മണിപ്പൂരിലെ കുടിയേറ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഏഴ് വിദ്യാര്‍ത്ഥി സംഘടനകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തെഴുതിയിരിക്കുന്നു.

എന്‍ആര്‍സി നടപ്പാക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം. ഓള്‍നാഗ സ്റ്റുഡന്‍റ്സ് അസോസിയേഷൻ മണിപ്പൂര്‍ (എഎന്‍എസ്എഎം) ഓള്‍ മണിപ്പൂര്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ (എഎംഎസ് യു) മണിപ്പൂരി സ്റ്റുഡന്‍സ് ഫെഡറേഷന്‍ (എംഎസ്എഫ്) ഡെമോക്രാറ്റിക് സ്റ്റുഡന്‍റസ് അലയന്‍സ് ഓഫ് മണിപ്പൂര്‍ (ഡിഇഎസ് എഎം) കംഗ്ലീപാക് സ്റ്റുഡന്‍റ് അസോസിയേഷന്‍ (കെഎസ്എ),സ്ററുഡന്‍റസ് യൂണിയന്‍ ഓഫ് കാംഗ്ലീപാക് (എസ് യു കെ) അപുന്‍ബ ഇറേപക്കി മഹേരിറോയ് സിന്‍പംഗ്ലപ്പ് (എഐഎംഎസ് ) എന്നീ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിനിധികളാണ് ആഭ്യന്തരമന്ത്രിക്ക് കത്ത് എഴുതിയത്. 

1949ല്‍ മണിപ്പൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതിനു മുമ്പ് മണിപ്പൂരില്‍ എത്തുന്നതിനും, സ്ഥിരതാമസമാക്കുന്നതിനും പുറത്തു നിന്നുള്ളവര്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളുണ്ടായിരുന്നുവെന്നും , 1950ല്‍ അന്നത്തെ ചീഫ് കമ്മീഷണര്‍ ഹിമ്മത് സിങ് ഈ നിയന്ത്രണം എടുത്തു കളഞ്ഞതായും വിദ്യാര്‍ത്ഥി സംഘടനകള്‍ നിവേദനത്തില്‍ പറയുന്നു. 1941 മുതല്‍ 1951 വരെ മണിപ്പൂരിലെ തദ്ദേശീയ ജനതയുടെ ജനനനിരക്കില്‍ 12.98 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ഉണ്ടായതെന്നും തുടര്‍ന്ന് മ്യാന്‍മാറില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും അനധികൃതമായ കുടിയേറ്റം വ്യാപകമായതായും പരാതിയില്‍ പറയുന്നു. 

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മണിപ്പൂരില്‍ 996 കുടിയേറ്റ ഗ്രാമങ്ങള്‍ പുതിയതായി രൂപീകരിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.സംസാരിക്കുന്ന മാതൃഭാഷയെ അടിസ്ഥാനമാക്കിയുള്ള ജനസംഘ്യയുടെ ഘടനയാണ് പരിശോധിച്ചപ്പോഴാണ് കണ്ടുപിടിച്ചതെന്നും നിവേദനത്തില്‍ സൂചിപ്പിക്കുന്നു.മണിപ്പൂരില്‍ 1951 അടിസ്ഥാനമാക്കിവേണം ദേശീയ പൗരത്വ രജിസറ്റര് (എൻആര്‍സി) പുതുക്കണമെന്ന് നിവേദനത്തില്‍ പറയുന്നു

Eng­lish Summary:
Sev­en stu­dent orga­ni­za­tions have writ­ten to Amit Shah demand­ing imple­men­ta­tion of NRC in Manipur

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.