Web Desk

December 25, 2019, 12:12 pm

വീണ്ടും ഉന്നവയിൽ പീഡനം; ഏഴു വയസ്സുകാരി പീഡനത്തിനിരയായി

Janayugom Online

ലക്നൗ: ഉന്നവയിൽ വീണ്ടും പീഡനം. ഏഴുവയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. അയൽവാസിയായ യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ അയൽവാസി വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

‘you may also like this video’