22 March 2025, Saturday
KSFE Galaxy Chits Banner 2

ഏഴ് വയസുകാരി വേമ്പനാട്ടു കായൽ നീന്തി കടക്കാനൊരുങ്ങുന്നു

Janayugom Webdesk
കോതമംഗലം
December 20, 2021 10:48 pm

ഏഴ് വയസുകാരി കേരളത്തിലെ ഏറ്റവും വീതി കൂടിയ കായലായ വേമ്പനാട്ടു കായൽ (ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം കോലോത്തുങ്കടവ് മാർക്കറ്റ് വരെ ഉള്ള ഏകദേശം 4 കിലോമീറ്റർ ദൂരം) നീന്തി കടക്കാ

നൊരുങ്ങുന്നു. ജൂവൽ മറിയം ബേസിലെന്ന മിടുക്കിയാണ് 4 കിലോമീറ്ററോളം നീന്താനൊരുങ്ങുന്നത്. ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി നീന്തി കടക്കുക എന്ന ഗിന്നസ് റെക്കോർഡ് നേടാനാണ് ജൂവൽ മറിയം ബേസിൽ തയ്യാറെടുക്കുന്നത്. ഗിന്നസ് ബുക്ക്‌ ഓഫ് റെക്കോർഡ്സിന്റെ ചരിത്രത്തിൽ ഇത്രയും പ്രായം കുറഞ്ഞ പെൺകുട്ടി നാലു കിലോമീറ്ററോളം ദൂരം ആഴമേറിയ കായലിൽ നീന്തിയതായില്ല. വേമ്പനാട്ടുകായലിൽ ചരിത്രം സൃഷ്ടിക്കുവാനായി തയ്യാറെടുക്കുന്ന ഈ മിടുക്കിക്കുട്ടി കോതമംഗലം കറുകടം കൊടക്കപ്പറമ്പിൽ ബേസിൽ കെ വർഗീസിന്റേയും അഞ്ജലിയുടേയും മകളാണ്.

കറുകടം വിദ്യാ വികാസ് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ജൂവൽ. പ്രഗത്ഭ നീന്തൽ പരിശീലകനായ ശ്രീ ബീജു തങ്കപ്പനാണ് ജൂവലിന്റെ പരിശീലകൻ. 2018 ൽ ഒരു നീന്തൽ പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ സഹോദരൻ യോഹാൻ ബേസിലിനൊപ്പം കൂട്ട് പോയതായിരുന്നു കൊച്ചു ജൂവൽ.വെള്ളം കണ്ടപ്പോൾ മനസ് നീന്താനായി ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ജൂവൽ നീന്തലിനു തുടക്കം കുറിച്ചത്. തുടർന്ന് കോതമംഗലം പുഴയിൽ നടുക്കുടി കടവിൽ ജൂവൽ പരിശീലനം തുടങ്ങി. വേമ്പനാട്ടു കായൽ നീന്തി കടക്കാൻ നടുക്കുടി കടവിനൊപ്പം കോതമംഗലം എംഎ കോളജിലെ അന്തരാഷ്‌ട്ര നിലവാരമുള്ള സ്മിംഗ് പൂളിൽ പരിശീലനം നടത്തി വരുന്നു. സർവ വിധ സന്നാഹത്തോടെ 2022 ജനുവരി 8 ശനിയാഴ്ച ജൂവൽ വേമ്പനാട്ടു കായൽ നീന്തി കടക്കുമെന്ന് ഉറപ്പിച്ചു പറയുന്നു.

Eng­lish sum­ma­ry; sev­en year old girl is about to swim across then vem­banad lake

You may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.