Web Desk

കണ്ണൂ‍ർ

June 10, 2020, 6:19 pm

തൊട്ടിലായി കെട്ടിയ സാരി കഴുത്തില്‍ കുരുങ്ങി ഏഴുവയസ്സുകാരന്‍ മരിച്ചു

Janayugom Online

തൊട്ടിലായി കെട്ടിയ സാരി കഴുത്തില്‍ കുരുങ്ങി കണ്ണൂരില്‍ ഏഴുവയസുകാരന്‍ മരിച്ചു. അമ്മ തല്ലിയതിലുള്ള വിഷമത്തിലാണ് റി‍ജ്വല്‍ മുറിയില്‍ കയറി സാരി കഴുത്തില്‍ ചുറ്റിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുട്ടിയുടെ കുടുംബം ബന്ധുവീട്ടിലാണ് താമസിക്കുന്നത്.

വീട്ടിലെ കുട്ടികളുമായി കുട്ടി വഴക്ക് കൂടിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് അമ്മ ശരണ്യ വഴക്ക് പറയുകയും തല്ലുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മുറിയിലേക്ക് പോയ കുട്ടി സാരികൊണ്ട് കെട്ടിയ തൊട്ടില്‍ കഴുത്തില്‍ ചുറ്റുകയായിരുന്നു എന്ന് സിഐ വിനോദന്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരണം സംഭവിച്ചിരുന്നു.

ENGLISH SUMMARY:seven years old boy hanged himself
You may also like this video