October 1, 2022 Saturday

Related news

September 26, 2022
July 30, 2022
June 29, 2022
June 12, 2022
June 2, 2022
May 23, 2022
May 11, 2022
April 6, 2022
December 21, 2021
December 14, 2021

ഏഴാം സാമ്പത്തിക സെൻസസ് ഡിസംബർ 31 വരെ നീട്ടി

Janayugom Webdesk
ന്യൂഡൽഹി
October 6, 2020 5:19 pm

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് പദ്ധതി നിർവഹണ മന്ത്രാലയം നടത്തുന്ന സാമ്പത്തിക സെൻസസ് ഡിസംബർ 31 വരെ നീട്ടി. സംസ്ഥാനത്തെ എല്ലാ വീടുകളും സാമ്പത്തിക സംരംഭങ്ങളും സന്ദർശിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്. മാർച്ച് 31 നു അവസാനിക്കേണ്ട സെൻസസ് സെപ്തംബർ 30 വരെ നേരത്തെ നീട്ടിയിരുന്നു.

ഇപ്പോൾ സംസ്ഥാനത്തു നടക്കുന്ന സാമ്പത്തിക സെൻസസ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതിയോടെയും ജില്ല ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കോവിഡ് നിയമങ്ങൾ പൂർണമായി പാലിച്ചു കൊണ്ടുമാണ് മുന്നേറുന്നതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് പദ്ധതി നിർവഹണ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുനിത ഭാസ്കർ അറിയിച്ചു.

വീടുകളിലും സ്ഥാപനങ്ങളിലുമായി നടക്കുന്ന സാമ്പത്തിക സംരംഭങ്ങളുടെ കണക്കെടുപ്പാണ് ഈ സെൻസസ് വഴി നടത്തുന്നത്. ഈ സർവേ വഴി ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ചു എല്ലാ സംസ്ഥാനങ്ങളുടെയും ബിസ്സിനെസ്സ് രജിസ്റ്റർ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ നയരൂപീകരണത്തിനു അടിസ്ഥാനമായ കണക്കെടുപ്പ് തുടങ്ങിയവ തയ്യാറാക്കും. കണ്ടൈയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ നീക്കുന്നതനുസരിച്ചു സാമ്പത്തിക സെൻസസ് നടത്തുമെന്നും അധികൃതർ അറിയിച്ചു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.