ലോക്സഭാ തെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം; വോട്ടെടുപ്പ് ഞായറാഴ്ച

Web Desk
Posted on May 17, 2019, 8:33 am

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. നാളെ നിശബ്ദ പ്രചരണം. ഞാറാഴ്ചയാണ് വോട്ടെടുപ്പ്. ഏഴാം ഘട്ടത്തില്‍ പോളിംഗ് നടക്കുന്ന ഏഴ് സംസ്ഥാനങ്ങളിലേയും ഒരുകേന്ദ്ര ഭരണ പ്രദേശത്തേയും 59 ലോകസഭ മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തില്‍ പോളിംഗ്.

ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്ന 9 മണ്ഡലങ്ങളുലെ പരസ്യ പ്രചാരണം വ്യാഴാഴ്ച രാത്രി 10 മണിയോടുകൂടി അവസാനിച്ചിരുന്നു. സംസ്ഥാനത്ത് നടക്കുന്ന തൃണമൂല്‍ ബിജെപി ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം വെട്ടിക്കുറയ്ക്കുകയായിരുന്നു.

പഞ്ചാബ് 13, ഉത്തര്‍പ്രദേശ് 13, ബംഗാള്‍ 9 , ബീഹാര്‍ 8, മധ്യപ്രദേശ് 8, ഹിമാചല്‍ പ്രദേശ് 4, ജാര്‍ഖണ്ഡ് 3, ഛണ്ഡീഗഢ് 1 വീതം മണ്ഡലങ്ങളിലാണ് ഞായറാഴ്ച വിധിയെഴുതുന്നത്. പ്രധാനമന്ത്രിയുള്‍പ്പെടെ 918 സ്ഥാനാര്‍ത്ഥികളാണ് ഏഴാംഘട്ടത്തില്‍ മത്സരരംഗത്തുള്ളത്.

you may also like  this: