കോഴിക്കോട് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

Web Desk
Posted on July 26, 2019, 11:32 am

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. 18 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. മെഡിക്കല്‍ കോളജ് ഭാഗത്ത് നിന്ന് ടൗണിലേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

You May Also Like This: