ടെഹ്റാൻ: ദക്ഷിണ‑പൂർവ ഇറാനിയൻ നഗരമായ കെർമനിൽ സുലൈമാനിയുടെ വിലാപയാത്രക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ചു. 35 പേർ മരിച്ചതായാണ് ഔദ്യോഗിക ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു. പതിനായിരങ്ങളാണ് സുലൈമാനിക്ക് അന്തിമോപചാരമർപ്പിക്കാൻ തടിച്ച് കൂടിയിരുന്നത്.
നാൽപ്പത്തെട്ടുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിരവധി പേർ നിലത്ത് തളർന്ന് വീണ് കിടക്കുന്നതിന്റെയും ഇവരെ വെള്ളം തളിച്ചും നെഞ്ച് തിരുമ്മിയും ഉണർത്താൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ ചാനൽ സംപ്രേഷണം ചെയ്തു.
കെർമനിലെ ആസാദി ചത്വരത്തിലേക്ക് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവർ എത്തിച്ചേർന്നു. ദേശീയപതാകയിൽ പൊതിഞ്ഞ രണ്ട് ശവപേടകങ്ങളാണ് ഇവിടെ എത്തിച്ചത്. സുലൈമാനിയുടെ അടുത്ത വിശ്വസ്തനായ ബ്രിഗേഡിയർ ജനറൽ ഹുസൈൻ പൗർജാഫ്രിയുടെ മൃതദേഹമാണ് ഒന്നിൽ ഉണ്ടായിരുന്നത്.
സുലൈമാനിയുടെ മരണത്തിന് പകരം ചോദിക്കാൻ പതിമൂന്ന് പദ്ധതികൾ തയാറാക്കിക്കഴിഞ്ഞെന്നാണ് ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് അമേരിക്കയ്ക്ക് ചരിത്രപരമായ ഒരു പേടിസ്വപ്നമായിരിക്കുമെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ഷാംഖാനി പറഞ്ഞു. എന്നാൽ കൂടുതൽ വിവരങ്ങൾ നൽകാൻ അദ്ദേഹം തയാറായില്ല. അമേരിക്കൻ സൈന്യം സ്വമേധയാ തങ്ങളുടെ മേഖലകളിൽ നിന്ന് പിന്മാറിയില്ലെങ്കിൽ അവരുടെ ശരീരം പുറത്തേക്ക് കൊണ്ടുപോകാന്‍ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
English summary: Several killed in stampede at funeral for Qassem soleimani
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.