തുര്‍ക്കിയിൽ ശക്തമായ ഭൂചലനം. തുര്‍ക്കിയിലെ വാന്‍ പ്രവിശ്യയിലാണ് റിക്ടര്‍ സ്കെയില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ എട്ട് പേര്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്.
ഭൂചലനത്തില്‍ 1,066 കെട്ടിടങ്ങള്‍ പൂര്‍ണമായും തകർന്നു. തുര്‍ക്കിയിലെ 43 ഗ്രാമങ്ങളില്‍ ഭൂചലനമുണ്ടായി. ദുരന്തനിവാരണ സംഘം മേഖലയില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം കിഴക്കന്‍ തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ 40 പേരാണ് മരിച്ചത്.
English Summary: Severe earthquake in Turkey.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.