May 26, 2023 Friday

കുടിവെള്ളമെന്ന പേരിൽ എത്തിച്ചത് മലിനജലം; ടാങ്കർ ലോറി പിടിച്ചെടുത്തു

Janayugom Webdesk
തിരുവനന്തപുരം
January 19, 2020 9:28 am

കുടിവെള്ളമെന്ന പേരിൽ മലിനജലമെത്തിച്ച ടാങ്കർ ലോറി പിടിച്ചെടുത്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന ടാങ്കർ ലോറികൾക്കുള്ള നിബന്ധനകൾ കർശനമാക്കി. തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളിൽ മലിനജലമെത്തിച്ചതിനാണ് നഗരസഭയുടെ ഹെൽത്ത് അധികൃതർ ലോറി പിടികൂടിയത്.

കുടിവെള്ളമെന്ന പേരിൽ മലിനമായ ഇടങ്ങളിൽ നിന്ന് വെള്ളമെടുത്ത് നഗരത്തിൽ വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ഹെൽത്ത് സ്വകാഡ് മിന്നൽ പരിശോധന നടത്തിയത്. വയലിൽ കുളം കുഴിച്ച് അതിൽ നിന്ന് ശേഖരിച്ച വെള്ളമാണ് നഗരത്തിലെ ചില ഹോട്ടലുകളിലേക്ക് എത്തിച്ചിരുന്നത്.

വെള്ളം മലിനമാണെന്ന് പരിശോധനയിൽ തെളിഞ്ഞു. ഈ മലിനജലം ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നഗരത്തിലെ ഹോട്ടലിന്റെ പ്രവർത്തനം നഗരസഭ ഇടപെട്ട് താത്കാലികമായി നിർത്തിവച്ചു. സംഭവത്തെ തുടർന്ന് നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന ടാങ്കർ ലോറികൾക്ക് ഫെബ്രുവരി ഒന്ന് മുതൽ ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്.

YOU MAY ALSO LIKE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.