Web Desk

ന്യൂയോര്‍ക്ക്

January 03, 2021, 3:19 pm

വിദ്യാര്‍ത്ഥിയുമായി കാറില്‍ ലെെംഗിക ബന്ധം; അധ്യാപിക അറസ്റ്റില്‍

Janayugom Online

കാറില്‍ ലിഫ്റ്റ് നല്‍കിയ പതിനാറുകാരനായ വിദ്യാര്‍ത്ഥിയുമായി ലെെംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്‌കൂള്‍ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഒക്ലഹോമയിലാണ് സംഭവം നടന്നത്. ഹൈസ്‍കൂളിലെ അധ്യാപികയായ ആൻ‌ഡി ലാന്‍റ്‍സിനെ പൊലീസ് കോടതിയില്‍ കഴിഞ്ഞ ദിവസം ഹാജരാക്കി.

വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനും നഗ്ന സെൽഫി അയച്ചതിനുമാണ് അധ്യാപികയ്ക്ക് എതിരെ കേസ്. വിദ്യാർത്ഥി ടീച്ചറുടെ നഗ്ന ഫോട്ടോ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തായത്.  ചിത്രത്തെക്കുറിച്ച് സ്‍കൂള്‍ അധികൃതര്‍ ചോദ്യം ചെയ്‍തപ്പോൾ, ആൺകുട്ടിയും ടീച്ചറും ആദ്യം നിഷേധിച്ചു. പിന്നീട്  അധ്യാപിക കൗമാരക്കാരനുമായി ബന്ധത്തിൽ ഏർപ്പെട്ടതായി സമ്മതിച്ചു. തുടര്‍ന്ന് അധ്യാപിക ജോലി രാജിവെച്ചു.

തന്റെ കാറിൽ കയറ്റിയ ശേഷമായിരുന്നു അധ്യാപിക വിദ്യാര്‍ത്ഥിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചത്. നിരവധി തവണ ഇത്തരത്തില്‍ ഇവര്‍ വിദ്യാര്‍ത്ഥിയുമായി ലെെംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Eng­lish sum­ma­ry:  Teacher arrest­ed in America

You may also like this video: