Thursday
21 Mar 2019

സോളാര്‍: 3 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ലൈംഗിക പീഡന കേസ്

By: Web Desk | Thursday 14 March 2019 6:37 PM IST


കൊച്ചി: സോളാര്‍ വ്യവസായവുമായി ബന്ധപ്പെട്ട് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഹൈബി ഈഡന്‍ (എറണാകുളം), അടൂര്‍ പ്രകാശ് (കോന്നി), എ പി അനില്‍കുമാര്‍ (വണ്ടൂര്‍) എന്നിവര്‍ക്കെതിരെയാണു ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിലാണു കേസ്. ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.

ഈ മൂന്ന് എംഎല്‍എമാര്‍ക്കെതിരെയും കേസെടുക്കാമെന്നു സോളാര്‍ കമ്മിഷന്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി. ഇതേ തുടര്‍ന്നാണു നടപടി സ്വീകരിച്ചിരിക്കുന്നത്. നിയമോപദേശം നേരത്തേ തന്നെ ലഭിച്ചിരുന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്നതു ഏറെ ശ്രദ്ധേയമാണ്.

ഇതേവിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ സി വേണുഗോപാല്‍ എംപിക്കുമെതിരെ കേസെടുത്തെങ്കിലും കാര്യമായി തെളിവുകള്‍ ലഭിക്കാത്തതിനാല്‍ പ്രത്യേക സംഘത്തിന് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനായില്ല. കഴിഞ്ഞ ദിവസം കെ സി വേണുഗോപാലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ നടപടി വേഗത്തിലാക്കാന്‍ ഇര ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Related News