പതിനാറുകാരിയായ ബന്ധുവായ പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ 70 കാരന് നാലരവര്‍ഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ. പീരുമേട് കച്ചേരിക്കുന്ന് മാങ്കുടത്തില് ഗോപാലകൃഷ്ണനെയാണ് ശിക്ഷിച്ചത്. തൊടുപുഴ പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി കെ. അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് 1 വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും, പിഴ അടക്കാത്തപക്ഷം ഒരുമാസം കഠിനതടവും ലൈംഗികാക്രമണത്തിന് നാലുവര്‍ഷം കഠിനതടവും 1,00,000 രൂപ പിഴയും പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷം കഠിനതടവുമാണ് ശിക്ഷ. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
2016 ഏപ്രില്‍ 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയാണ് അതിക്രമത്തിനിരയായത്. പിഴയായി ഈടാക്കുന്ന തുക നഷ്ടപരിഹാരമായി പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുൂവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ പി.ബി. വാഹിദ ഹാജരായി.
English summary: Sexual assault: 70 years man arrested
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.