9 December 2024, Monday
KSFE Galaxy Chits Banner 2

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം; പ്രതികൾ പിടിയിൽ

Janayugom Webdesk
കൊല്ലം
November 22, 2024 10:40 pm

കണ്ണനല്ലൂർ, പരവൂർ പൊലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് വ്യത്യസ്ത കേസുകളില്‍ പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം കാണിച്ച പ്രതികൾ പിടിയിലായി. ചേരിക്കോണം ചരുവിള വീട്ടിൽ സെയ്ദലി(19), പരവൂർ പൂതക്കുളം, പാറയിൽ വീട്ടിൽ ജനാർദ്ദനൻ(64) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

സ്കൂളില്‍ പഠിക്കുന്ന പെൺകുട്ടിയെ പരിചയപ്പെട്ട സെയ്ദാലി നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ അധ്യാപകർ കണ്ടെത്തിയതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് സ്കൂളിൽ നിന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പരാതി നൽകുകയും കണ്ണനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടർ രാജേഷ് പി, എസ്ഐമാരായ ജിബി, ഹരി സോമൻ, എസ്‌സിപിഒ പ്രജീഷ്, സിപിഒ വിഷ്ണു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് സെയ്ദലിയെ അറസ്റ്റ് ചെയ്തത്. അപ്പൂപ്പനും സഹോദരനൊപ്പം നടക്കാനിറങ്ങിയ എട്ട് വയസുകാരിയെ തന്ത്രപൂർവം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ച് ലൈംഗികാതിക്രമം നടത്തിയ കുറ്റത്തിനാണ് ജനാർദ്ദനൻ പരവൂർ പൊലീസിന്റെ പിടിയിലായത്. പരവൂർ പൊലീസ് ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ എസ്ഐ വിഷ്ണുസജീവ്, സിപിഒമാരായ രഞ്ജിത്ത്, സച്ചിൻ, അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

TOP NEWS

December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.