18 January 2026, Sunday

Related news

January 17, 2026
January 17, 2026
January 16, 2026
January 4, 2026
January 2, 2026
December 31, 2025
December 31, 2025
December 29, 2025
December 29, 2025
December 28, 2025

പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; പ്രതി പിടിയില്‍

Janayugom Webdesk
കൊല്ലം
November 8, 2024 8:52 pm

പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി പിടിയില്‍. പട്ടത്താനം പീപ്പിള്‍സ് നഗറില്‍ സുജാഭവനത്തില്‍ മിധുന്‍ (24) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. പ്രതി പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് കാപ്പില്‍ ബീച്ചിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലുള്ള മാറ്റം മനസിലാക്കി സ്കൂള്‍ അധ്യാപകര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കൊല്ലം ഈസ്റ്റ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈസ്റ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ സുമേഷ്, സിപിഒമാരായ അനു ആര്‍ നാദ്, ഷൈജു, ഷെഫീക്ക്, അജയകുമാര്‍, രാജി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.