ലൈംഗികാതിക്രമ കേസിൽ ഫ്രഞ്ച് നടൻ ജെറാർഡ് ഡെപാർഡിയു കുറ്റക്കാനെന്ന് കണ്ടെത്തി പാരിസ് കോടതി. 2021ലാണ് കേസിനാസ്പദമായ സംഭവം. ലെസ് വോളറ്റ്സ് വെർട്ട്സ് (ദി ഗ്രീൻ ഷട്ടേഴ്സ്) എന്ന സിനിമാ സെറ്റിൽ വച്ച് 76 വയസുള്ള ജെറാർഡ് ഡെപാർഡിയു രണ്ട് സ്ത്രീകളോട് മോശമായി പെരുമാറുകയും സമ്മതമില്ലാതെ സ്പർശിക്കുകയും ചെയ്തുവെന്നാണ് പരാതി. ആക്രമണത്തിനിരയായ രണ്ടുപേരും നിയമപരമായി നീങ്ങിയപ്പോൾ സംഭവം വിവാദമായി. നടൻ ഇക്കാര്യം നിഷേധിച്ച് കോടതിയിൽ അപ്പീൽ നൽകിയിരുന്നു.
സിനിമാ സെറ്റ് ഡിസൈനറായ പരാതിക്കാരിലൊരാൾ ജെറാർഡ് ഡെപാർഡിയുവിനെതിരെ വ്യക്തമായ തെളിവുകൾ കോടതിയിൽ നൽകി. തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ ജെറാർഡ് ഡെപാർഡിയു കുറ്റക്കാരനെന്ന് കണ്ടെത്തി. നടന് പാരിസ് കോടതി 18 മാസം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. നടനെതിരെ ഒരുപാട് സ്ത്രീകൾ വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരുന്നു. ലൈംഗിക ആരോപണങ്ങൾ പ്രചരിച്ചതോടെ മൂന്ന് വർഷത്തോളമായി ജെറാർഡ് ഡെപാർഡിയു സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.