29 March 2024, Friday

Related news

March 29, 2024
March 26, 2024
March 25, 2024
March 24, 2024
March 23, 2024
March 21, 2024
March 20, 2024
March 18, 2024
March 17, 2024
March 17, 2024

പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

Janayugom Webdesk
തിരുവനന്തപുരം
March 16, 2022 4:04 pm

ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട് പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ എറണാകുളം സ്വദേശിയെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് പറവൂര്‍ നന്ദികുളങ്ങര സ്വദേശി ജോയ്‌സണ്‍ (21) നെയാണ് വിതുര സി ഐ ശ്രീജിത്ത് സംഘവും അറസ്റ്റ് ചെയ്തത്.

ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട പ്രതി പെണ്‍കുട്ടിയുടെ മെബൈല്‍ നമ്പര്‍ വാങ്ങിക്കുകയും പല തവണ പെണ്‍കുട്ടിയെ കാണുവാനായ് വിതുരയില്‍ എത്തിയിരുന്നു. ആറ് മാസം മുമ്പ് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

ഇന്നലെ രാവിലെ സ്‌കൂള്‍ പരിസരത്ത് പൊലീസ് പട്രോളിംഗ് നടത്തുന്നതിനടയില്‍ സംശയസ്പദമായി ജോയ്‌സണെ പൊലീസ് കണ്ടു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പറവൂരില്‍ നിന്നും ബൈക്കില്‍ ജോയ്‌സണ്‍ വിതുരയില്‍ പെണ്‍കുട്ടിയെ കാണുവാന്‍ എത്തിയത്. പ്രതിയ്ക്ക് പോക്‌സോ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

eng­lish sum­ma­ry; Sex­u­al harass­ment of a Plus Two stu­dent; Defen­dant arrested

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.