June 4, 2023 Sunday

Related news

May 25, 2023
May 13, 2023
May 11, 2023
May 4, 2023
April 30, 2023
April 27, 2023
April 25, 2023
April 18, 2023
April 16, 2023
April 11, 2023

രോഗിക്കുനേരെ ലൈംഗികാതിക്രമം; നഴ്സുമാരില്‍ നിന്നും മൊഴിയെടുത്തു

Janayugom Webdesk
കോഴിക്കോട്
March 22, 2023 10:34 pm

ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ ആശുപത്രി അറ്റന്റർ യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിൽ ആശുപത്രിയിലെ 16 നഴ്സുമാരിൽ നിന്ന് മൊഴിയെടുത്തു. പരാതി നൽകിയ സ്ത്രീയുടെ രഹസ്യ മൊഴിയും പൊലീസ് രേഖപ്പെടുത്തും. സ്ത്രീയുടെ വസ്ത്രങ്ങൾ സ്ഥലം മാറിക്കിടക്കുന്നത് കണ്ടപ്പോൾ എന്താണ് അങ്ങനെ സംഭവിച്ചതെന്ന് ചോദിച്ചതായി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് പൊലീസിനോട് വ്യക്തമാക്കി. എന്നാൽ, രോഗിക്ക് യൂറിൻ ബേഗ് ഉണ്ടോയെന്ന് പരിശോധിച്ചതാണെന്ന് അറ്റന്റർ പറഞ്ഞുവെന്നും നഴ്‌സ് പറഞ്ഞു. നേരത്തെ ആശുപത്രിയിലെ ഒരു നഴ്സിനോട് മോശമായി പെരുമാറിയെന്ന പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.

തൈറോയ്ഡ് സംബന്ധമായ ശസ്ത്രക്രിയക്ക് ശേഷം സർജിക്കൽ ഐ സി യുവിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ലൈംഗികാതിക്രമമുണ്ടായത്. മയക്കം പൂർണ്ണമായും മാറാത്ത അവസ്ഥയിൽ കാക്കി വസ്ത്രം ധരിച്ച ആൾ തന്റെ മൂന്ന് സ്വകാര്യ ഭാഗങ്ങളിൽ മനഃപൂർവം സ്പർശിച്ചുവെന്നാണ് യുവതി നൽകിയ പരാതി. ബോധം തിരിച്ചു കിട്ടിയ ശേഷം നഴ്സിനോടാണ് സ്ത്രീ പരാതി പറഞ്ഞത്. സംഭവത്തിൽ ആശുപത്രിയിലെ ഗ്രേഡ് 1 അറ്റന്റർ വടകര മയ്യന്നൂർ സ്വദേശി എം എം ശശീന്ദ്രനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.

Eng­lish Sum­ma­ry: Sex­u­al­ly assault­ing the patient; State­ments were tak­en from the nurses

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.