വീണ്ടും എസ്എഫ്‌ഐ ആക്രമണം; വൈപ്പിന്‍ ഗവണ്‍മെന്റ് കോളജില്‍ എഐഎസ്എഫ് പ്രവര്‍ത്തകരെ മര്‍ദിച്ചു

Web Desk
Posted on July 17, 2019, 6:55 pm

കൊച്ചി : വൈപ്പിന്‍ ഗവ കോളേജില്‍ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ് എഫ് ഐ ആക്രമണം. ക്ലാസ്സില്‍ തെരെഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ കോളേജ് ചെയര്മാന്റെയും ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയുടെയും നേതൃത്വത്തിലാണ് ഇന്ന് ഉച്ചക്കുശേഷം ആക്രമണം അരങ്ങേറിയത്. യൂണിറ്റ് പ്രസിഡന്റ് സ്വലഫി അഫ്രീദിയേയും സെക്രട്ടറി ടി.എസ് വിഷ്ണു ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരെയാണ് നാല്‍പ്പതോളം വരുന്ന എസ് എഫ് ഐ ഗുണ്ടാസംഘം ക്രൂരമായി ആക്രമിച്ചത് . പരിക്കേറ്റ വിദ്യാര്‍ഥികള്‍ ഞാറക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എ ഐ എസ് എഫ് വൈപ്പിന്‍ ഗവ കോളേജ്
യൂണിറ്റ് പ്രസിഡന്റ് സ്വലഫി അഫ്രീദിയേയും സെക്രട്ടറി ടി.എസ് വിഷ്ണു ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും എ ഐ എസ് എഫ് എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എസ് എഫ് ഐ ക്യാമ്പസ് യൂണിറ്റുകള്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് അപമാനമായി മാറുകയാണ്. ഇത്തരം ക്രിമിനലുകളെ നിലക്കുനിര്‍ത്തുവാന്‍ സി പി എം നേതൃത്വം തയ്യാറാകണമെന്ന് എ ഐ എസ് എഫ് ജില്ലാ പ്രസിഡണ്ട് എം.ആര്‍ ഹരികൃഷ്ണന്‍ സെക്രട്ടറി അസലഫ് പാറേക്കാടന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Nimisha Raju ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಜುಲೈ 17, 2019