എസ്എഫ്‌ഐ ഗുണ്ടായിസം: എഐഎസ്എഫ് നേതാവിനു നേരെ വധശ്രമം

Web Desk
Posted on January 05, 2018, 9:38 pm

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എഞ്ചിനിയറിങ് കോളേജില്‍ വീണ്ടും എസ്എഫ്‌ഐ ഗുണ്ടായിസം, എഐഎസ്എഫ് നേതാവിനു നേരെ വധശ്രമം. എ ഐ എസ് എഫ് യൂണിറ്റ് സെക്രട്ടറി നവീന്‍ കൃഷ്ണയെയാണ് ഒരു സംഘം എസ് എഫ് ഐ ക്രമിനലുകള്‍ ഇരുമ്പ് വടിയും കല്ലും ഉപയോഗിച്ച് ക്രൂരമായി അക്രമിച്ച് കൊല്ലാന്‍ശ്രമിച്ചത്. യൂണിവേഴ്‌സിറ്റി കാലിക്കറ്റ് എഞ്ചിനിയറിങ് കോളേജിലെ അജീറിനെ അകാരണമായി മര്‍ദ്ധിച്ചതില്‍ പ്രതിക്ഷേധിച്ചതിനാണ് നവീന്‍ കൃഷണയെ ഭീകരമായി അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ നവീനിനെ ചേളാരി സ്വാകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിപ്പിച്ചു. തലക്കും നെഞ്ചിനും മാരകമായ പരിക്കുകള്‍ ഉണ്ട് കഴിഞ്ഞ വര്‍ഷം കോളേജില്‍ എ ഐ എസ് എഫ് നേതാക്കള്‍ക്കു നേരെ അക്രമം നടത്തി അറസ്റ്റ് ചെയ്ത ജാമ്യത്തില്‍ കഴിയുന്നവരാണ് വീണ്ടും അക്രമത്തിന് മുതിര്‍ന്നത്. അക്രമത്തിന് നേതൃത്വം നല്‍കിയ ശ്രീജിത്ത്, എ കെ അശ്വന്ത്, എന്‍ വി നേബിന്‍ എന്നിവര്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികളാണ്. ഇവരെ കൂടാതെ അക്ഷയ് കെ മേനോന്‍, ജയകൃഷ്ണന്‍, സായൂജ്, അമല്‍, എ ടി അര്‍ജ്ജുന്‍, റിങ്ങ്‌ടെന്‍ ചാണ്ടി എന്നിവരും അക്രമിസംഘത്തിലുണ്ടായിരുന്നു. മുന്‍ കേസിലെ പ്രതികളായ എസ് എഫ് ഐ ക്രമിനലുകളെ കോളേജില്‍ നിന്ന് പുറത്താക്കണമെന്ന് പി ടി എ തീരുമാനമെടുത്തതാണ്. എന്നാല്‍ കോളേജ് അധികൃതര്‍ എസ് എഫ് ഐ ക്രമിനലുകള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് നാളിതുവരെ സ്വീകരിച്ച് പോന്നത്. സമാധാന പരമായ അന്തരീക്ഷത്തില്‍ പഠനം നടത്തുന്നതിന് എസ് എഫ് ഐ ക്രമിനലുകളെ കോളേജില്‍ നിന്ന് പുറത്താക്കണമെന്നും അതിനുള്ള നിലപാട് സ്വീകരിക്കാത്ത പ്രിന്‍സിപാളിനെ സസ്‌പെന്റ് ചെയത് തുടര്‍ നടപടി സ്വീകരിക്കണമെന്നും സി പി ഐ വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംങ്ങ് കോളേജില്‍ എസ് എഫ് ഐ അഴിച്ചുവിടുന്ന അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച എ ഐ എസ് എഫ് യൂണിറ്റ് സെക്രട്ടറി നവീന്‍ കൃഷ്ണയെ എസ് എഫ് ഐ ഗുണ്ടകള്‍ ക്രൂരമായി മാര്‍ദ്ദിച്ചു സംഭവത്തില്‍ ശക്തമായ പ്രതിഷേധം. കലാലയങ്ങളെ അക്രമവല്‍ക്കരിക്കുന്ന ഇത്തരം അക്രമകാരികളെ രാഷ്ട്രീയ കക്ഷികള്‍ തടയണമെന്നും, എസ്എഫ്‌ഐ ഉയര്‍ത്തുന്ന അക്രമ രാഷ്ട്രീയത്തിനെതിരെ വിദ്ദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്നും എ ഐ എസ് എഫ് ഭാരവാഹികള്‍ പറഞ്ഞു.