മുസ്ലിം ലീഗിന്റെ ഓഫീസ്  എസ് എഫ്  ഐ  പ്രവർത്തകർ അടിച്ചു തകർത്തു,നാളെ ഹർത്താൽ

Web Desk
Posted on January 22, 2018, 8:44 pm

അക്രമത്തിന്റെ ദൃശ്യങ്ങൾ ജനയുഗം  ഓൺലൈനിൽ

മലപ്പുറം: മുസ്ലിം ലീഗിന്റെ പെരിന്തല്‍മണ്ണ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ്  എസ് എഫ്  ഐ  പ്രവർത്തകർ അടിച്ചു തകർത്തു . പെരിന്തല്‍മണ്ണ പോളി ടെക്നിക്കിലെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ലീഗ് ഓഫീസ് തകര്‍ക്കപ്പെട്ടത്. എസ്എഫ്ഐ — എം എസ്എ ഫ് പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം. ഇതേത്തുടര്‍ന്നാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ലീഗ് ഓഫീസ് അടിച്ചു തകര്‍ത്തത്. അക്രമാസക്തരായെത്തിയ സംഘം ഓഫീസ് പാടെ നശിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ ലീഗ് പ്രവര്‍ത്തകര്‍ സിപി ഐ(എം) ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയിരുന്നു. ഇരുവിഭാഗങ്ങളും ദേശിയപാത ഉപരോധിക്കുകയും ചെയ്തിരുന്നു.

അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ മലപ്പുറം ജില്ലയില്‍ യു ഡി എഫ് ചൊവ്വാഴ്ച ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി യു ഡി എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.