വെെപ്പിൻ കോളേജിൽ വീണ്ടും എസ്എഫ്ഐ ആക്രമണം. എഐഎസ്എഫ് വൈപ്പിൻ മണ്ഡലം പ്രസിഡന്റ് ആന്റണി തോംസണിന് ഗുരുതരമായി പരിക്കേറ്റു. ഒരു വർഷത്തിന് മുൻപ് ഉണ്ടായ സംഘർഷത്തിൽ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി സ്വാലിഹ് അഫ്രഡിക്ക് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ സാക്ഷിയായിരുന്നു ആന്റണി തോംസൺ. സാക്ഷി പറഞ്ഞതിലുള്ള പകയാണ് ഇന്ന് യാതൊരു പ്രകോപനവുമില്ലാതെയുള്ള ആക്രമണത്തിന് കാരണം.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അലീഷിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ക്ലാസിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദ്ദിച്ചത്. പറവൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിൽസ തേടിയ ആന്റണിയെ ചികിത്സക്കായി എറണാകുളം ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.
English Summary; SFI attacks again at Vyippin College
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.