ഇടതു ഫാസിസ്റ്റുകളായി എസ്എഫ്ഐ മാറരുത് അഡ്വ.കെ എന്‍ സുഗതന്‍

Web Desk
Posted on July 18, 2019, 3:40 pm

വൈപ്പിന്‍: വൈപ്പിന്‍ ഗവ: കോളേജില്‍ എ ഐ എസ് എഫ് പ്രവര്‍ത്തകരെ എസ് എഫ് ഐ ക്കാര്‍ മര്‍ദ്ധിച്ചതിലും ‚സി പി ഐ ജില്ലാ സെക്രട്ടറി പി. രാജു വിന്റെ വാഹനം തടഞ്ഞതിലും പ്രതിഷേധിച്ച് എഐവൈഎഫ് എഐഎസ്എഫ് നേതൃത്വത്തിൽ  കോളേജിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഇടതുപക്ഷത്തെ ഫാസിസ്റ്റുകളായി എസ് എഫ് ഐ പ്രവര്‍ത്തകര്‍ മ മാറരുതെന്ന് സി പി ഐ ജില്ലാ അസി: സെക്രട്ടറി അഡ്വ: കെ എന്‍ സുഗതന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു .

Image may contain: 5 people, people standing, people walking, crowd and outdoor

എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് എം ആര്‍ ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എഐ എ വെ എഫ് സംസ്ഥാന കമ്മറ്റി അംഗം കെ എസ് ജയദീപ് സ്വാഗതം പറഞ്ഞു .എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി എന്‍ അരുണ്‍ ‚സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ ബി അറുമുഖന്‍ ‚വൈപ്പിന്‍ മണ്ഡലം സെക്രട്ടറി ഇ സി ശിവദാസ് ‚എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി അസ് ലഫ് പാറേക്കാടന്‍, എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് അഡ്വ.മനോജ് ജി കൃഷ്ണന്‍ , സി പി ഐ ജില്ലാ കൗണ്‍സിലംഗങ്ങളായ എന്‍ കെ ബാബു, കെ എല്‍ ദിലീപ് കുമാര്‍ ‚അഡ്വ: ഡയാസ്റ്റസ് കോമത്ത് ‚പി ജെ കുശന്‍ ടിഎം ഷെനിന്‍ ‚വി എസ് സുനില്‍കുമാര്‍ ‚ആന്റണി തോംസന്‍ ‚ഫയാസ് എന്നിവര്‍ സംസാരിച്ചു.

you may also like this