11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 9, 2024
August 29, 2024
August 28, 2024
August 27, 2024
August 27, 2024
August 26, 2024
August 23, 2024
August 17, 2024
August 17, 2024
June 23, 2024

എസ് ജി 255!! സുരേഷ് ഗോപിയുടെ പുതിയ ചിത്രം

Janayugom Webdesk
October 7, 2022 12:39 pm

സിനിമ ജീവിതത്തിലേക്ക് വലിയൊരു തിരിച്ചു വരവ് നടത്തിയ താരമാണ് സുരേഷ് ഗോപി. രണ്ടാം വരവിലെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഭൂരിഭാഗവും മികച്ച വിജയങ്ങളായി. സൂപ്പർ താര പദവി അദ്ദേഹത്തിന് ഇപ്പോഴും അന്യം നിന്നിട്ടില്ല എന്നുള്ളതിന് തെളിവാണിത്. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ അന്നൗൺസ്മെന്റ് പുറത്തു വന്നിട്ടുണ്ട് ഇപ്പോൾ.

എസ് ജി 255 എന്ന് നിലവിൽ ടൈറ്റിൽ ചെയ്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീൺ നാരായണനാണ്. ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങൾ വരും ദിനങ്ങളിൽ പുറത്തു വരും.കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. “Truth Shall always Pre­vail” എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ അന്നൗൺസ്മെന്റ് പോസ്റ്റർ പുറത്തു വന്നത്. പ്രേക്ഷകർ അത്യന്തം ആഹ്ലാദത്തോടെയാണ് അനൗൺസ്മെന്റിനെ വരവേറ്റത്. മൈയിം ഹൂം മൂസ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതാണ് അവസാനമായി പുറത്തു വന്ന ചിത്രം. SG255 എന്ന് വിശേഷിപ്പിക്കുന്ന ചിത്രം ഒക്ടോബർ മാസത്തിൽ ആരംഭിക്കും. 

Eng­lish Summary:SG 255!! Suresh Gopi’s new movie
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.