Web Desk

മുംബൈ

January 18, 2020, 6:08 pm

വാഹനാപകടം: നടി ഷബാന ആസ്മിക്ക് ഗുരുതര പരിക്ക്

Janayugom Online

പ്രമുഖ ബോളിവുഡ് നടി ഷബാന ആസ്മിക്ക് വാഹനാപകടത്തില്‍ പരിക്ക്. മുംബൈ പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ വച്ച് രാവിലെയാണ് അപകടം നടന്നത്. ഖലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം ഷബാന സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ നടിയെ പന്‍വേലിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ജാവേദ് അക്തറും ഷബാനയ്‌ക്കൊപ്പം കാറില്‍ സഞ്ചരിച്ചിരുന്നു. അപകടത്തില്‍ പരിക്കേല്‍ക്കാതെ ജാവേദ് രക്ഷപ്പട്ടു. ട്രക്കിന്റെ പുറകുഭാഗത്താണ് കാറിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. നാട്ടുകാരും യാത്രക്കാരും ചേര്‍ന്നാണ് ഇവരെ കാറില്‍ നിന്ന് പുറത്തെത്തിച്ചത്.