ശ​ബ​രി​മ​ല യുവതി പ്രവേശന വി​ധി​യി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

Web Desk
Posted on November 14, 2019, 9:16 pm

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ധി​ക്കെ​തി​രാ​യ പു​ന​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ൾ ഏ​ഴം​ഗ വി​ശാ​ല ബെ​ഞ്ചി​ലേ​ക്ക് വി​ട്ട സു​പ്രീം കോ​ട​തി വി​ധി​യി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ൻറെ വി​ധി അ​തേ രീ​തി​യി​ൽ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു. വി​ധി എ​ന്താ​യാ​ലും അം​ഗീ​ക​രി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പുനപരിശോധനാ വിധികളിൽ തീർപ്പാണോ അതോ ലിംഗ സമത്വം അടക്കം വിശാലമായ കാര്യങ്ങളാണോ ഏഴംഗ ബെഞ്ച് പരിഗണിക്കുക എന്നതിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെന്നാണ് മനസിലാക്കുന്നത്. മണ്ഡലകാലം വരാനിരിക്കെ ഇക്കാര്യങ്ങളിലെല്ലാം കൂടുതൽ വ്യക്തത വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി നിയമ വിദഗ്ധരുടെ സഹായം തേടും. പ്ര​തി​ഷേ​ധ​ങ്ങ​ളും പ്ര​കോ​പ​ന​ങ്ങ​ളും എ​ല്ലാം അ​തി​ൻറെ വ​ഴി​ക്ക് ന​ട​ക്കും. വി​ധി​യു​ടെ കാ​ര്യ​ത്തി​ൽ ഒ​രു തി​ടു​ക്ക​വും ഇ​ല്ല. വി​ധി​യി​ൽ സ്റ്റേ​യി​ല്ലാ​ത്ത​തി​നാ​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്ക് സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശം തേ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.