മന്ത്രിയെ കാണാൻ എത്തി ഒടുവിൽ സംഘർഷം

Web Desk
Posted on November 20, 2018, 2:08 pm

കാസര്‍കോട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ചയ്ക്ക് എന്ന പേരില്‍ എത്തിയ ബിജെപി നേതാക്കള്‍ വാക്കുതര്‍ക്കമുണ്ടാക്കി. ഇതേതുടര്‍ന്ന് ബിജെപി കാസര്‍കോട്  ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് അടക്കമുള്ള ആറ് പേരെ പൊലീസ് കസ്റ്റഡിയിലെട്ടു. ഇവരെ ഹോസ്ദുര്‍ഗ് സ്‌റ്റേഷനിലേക്ക് മാറ്റി.

കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിലായിരുന്നു സംഭവം. മന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടാണ് നേതാക്കള്‍ എത്തിയത്. മന്ത്രി ഇവരെ കാണാന്‍ അനുവാദം നല്‍കുകയും ചെയ്തു. ആദ്യം നല്ല നിലയില്‍ തുടങ്ങിയ സംസാരം പിന്നീട് വാക്കുതര്‍ക്കത്തിലേക്കും പ്രതിഷേധത്തിലേക്കും നാമജപത്തിലേക്കും നീങ്ങുകയായിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് ഇടപെട്ട് ഇവരെ ബലംപ്രയോഗിച്ച് ഗസ്റ്റ് ഹൗസിന് പുറത്തിറക്കുകയായിരുന്നു.