May 28, 2023 Sunday

സുന്ദരിയായ സ്ത്രീ ഭക്തരുടെ മനസിൽ ചാഞ്ചല്യം ഉണ്ടാക്കും; ഉദ്ദേശം മാറിപ്പോകും, ശബരിമലസ്ത്രീ പ്രവേശനത്തെ എതിർത്ത് കെജെ യേശുദാസ്

Janayugom Webdesk
December 15, 2019 3:25 pm

ചെന്നൈ: ശബരിമല യുവതി പ്രവേശനത്തെ എതിർത്ത് ഗായകൻ കെജെ യേശുദാസ്. യുവതികൾ പ്രവേശിക്കരുതെന്ന് പറയുന്നത് ശബരിമല ദർശനത്തിൻറെ ഉദ്ദേശം മാറിപ്പോകാതിരിക്കാനാണെന്ന് യേശുദാസ് ചെന്നെയിൽ പറഞ്ഞു. അയ്യപ്പൻ കണ്ണ് തുറന്ന് നോക്കുകയൊന്നുമില്ല, എന്നാൽ മറ്റ് അയ്യപ്പൻമാരുടെ മനസിന് ചാഞ്ചല്യമുണ്ടാകും. സ്ത്രീകൾക്ക് പോകാൻ വേറെ എത്രയോ ക്ഷേത്രങ്ങൾ ഉണ്ടെന്നും യേശുദാസ് പറഞ്ഞു.

“സുന്ദരിയായ ഒരു സ്ത്രീയാണ് വരുന്നതെന്ന് കരുതൂ, ഒരു വ്യത്യാസവും സംഭവിക്കില്ല. അയ്യപ്പൻ കണ്ണ് തുറന്ന് നോക്കുകയൊന്നുമില്ല. എന്നാൽ ശബരിമലയിലേക്ക് എത്തുന്ന മറ്റ് അയ്യപ്പന്മാർ സ്ത്രീകളെ കാണും. അത് മനസ്സിന് ചാഞ്ചല്യമുണ്ടാക്കും. ഉദ്ദേശം മാറിപ്പോകും. അതുകൊണ്ടാണ് സ്ത്രീകൾ ശബരിമലയിലേക്ക് പോകണ്ട എന്ന് പറയുന്നത്. വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട്. സ്ത്രീകൾക്ക് അവിടെയൊക്കെ പോകാമല്ലോ യേശുദാസ് പറഞ്ഞു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.