ശ​ബ​രി​മ​ല: പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി വി​ധി നാളെ

Web Desk
Posted on November 13, 2019, 12:43 pm

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന ഉ​ത്ത​ര​വി​ന് എ​തി​രാ​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി വ്യാ​ഴാ​ഴ്ച വി​ധി പ​റ​യും. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചാ​ണ് രാ​വി​ലെ 10. 30ന് ​വി​ധി​പ​റ​യു​ക. 56 പു​ന​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ളി​ലാ​ണ് വി​ധി. ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്റ്റം​ബ​ർ 28നാ​ണ് ശ​ബ​രി​മ​ല​യി​ൽ പ്രാ​യ​ഭേ​ദ​മ​ന്യേ സ്ത്രീ​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​കൊ​ണ്ട് സു​പ്രീം​കോ​ട​തി വി​ധി​പ​റ​ഞ്ഞ​ത്. ഇ​ന്ത്യ​ൻ യം​ഗ് ലോ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ 12 വ​ർ​ഷ​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു വി​ധി. എല്ലാപ്രായത്തിലും ഉള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്ന കാര്യത്തിലാണ് നാളെ അന്തിമ തീരുമാനം വരുന്നത്.

ഇതിനു പുറമെ റഫാല്‍ യുദ്ധവിമാന ഇടപാട്കേസിലെ പുനഃപരിശോധനാ ഹര്‍ജികളിലും സുപ്രീം കോടതി നാളെ വിധി പറയും. റഫാല്‍ യുദ്ധവിമാന ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരാണ് സുപ്രീംകോടതിയില്‍ പുന:പരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് വ്യാഴാഴ്ച രാവിലെ വിധി പ്രസ്താവിക്കുക. റഫാല്‍ കേസില്‍കൂടി വിധി പറയുന്നതോടെ ചീഫ് ജസ്റ്റിസ് പരിഗണിക്കുന്ന ഭൂരിഭാഗം കേസുകളിലും തീര്‍പ്പുണ്ടാകും. വിരമിക്കാന്‍ രണ്ടുനാള്‍ കൂടി മാത്രമാണ് ജീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കുള്ളത്.