ശ​ബ​രി​മ​ല​യി​ൽ പോ​കാ​ൻ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ര​ഹ്ന ഫാ​ത്തി​മ

Web Desk
Posted on November 24, 2019, 7:03 pm

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ പോ​കാ​ൻ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു ര​ഹ്ന ഫാ​ത്തി​മ. കൊ​ച്ചി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ​ക്കാ​ണ് ഇ​തു സം​ബ​ന്ധി​ച്ച അ​പേ​ക്ഷ ന​ൽ​കി​യ​ത്.

നി​യ​മ​വ്യ​വ​സ്ഥ​യ്ക്ക് അ​നു​സ​രി​ച്ചാ​ണു ശ​ബ​രി​മ​ല​യ്ക്ക് പോ​കു​ന്ന​തെ​ന്നും അ​തി​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും ര​ഹ്ന ഫാ​ത്തി​മ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ജ​ൻ​മ​ദി​ന​മാ​യ ന​വം​ബ​ർ 26‑നു ​മാ​ല​യി​ടാ​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. കു​ടും​ബ​ത്തോ​ടെ പോ​കാ​നാ​ണു പ​ദ്ധ​തി. ഭ​ക്ത​രു​ടെ എ​തി​ർ​പ്പി​നെ ഭ​യ​പ്പെ​ടു​ന്നി​ല്ലെ​ന്നും ര​ഹ്ന ഫാ​ത്തി​മ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, സ​ർ​ക്കാ​രു​മാ​യി ആ​ലോ​ചി​ച്ച​ശേ​ഷം തീ​രു​മാ​നം അ​റി​യി​ക്കാ​മെ​ന്നാ​ണ് ര​ഹ്ന ഫാ​ത്തി​മ​യ്ക്കു കൊ​ച്ചി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ന​ൽ​കി​യ മ​റു​പ​ടി. ക​ഴി​ഞ്ഞ മ​ണ്ഡ​ല​കാ​ല​ത്തും ര​ഹ്ന ഫാ​ത്തി​മ ശ​ബ​രി​മ​ല​യി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും എ​തി​ർ​പ്പി​നെ തു​ട​ർ​ന്നു പി​ൻ​മാ​റേ​ണ്ടി വ​ന്നി​രു​ന്നു.