7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

September 27, 2024
May 17, 2024
December 10, 2023
December 7, 2023
November 10, 2023
August 12, 2022
January 12, 2022
August 13, 2021

ഷബ്നയുടെ മരണം: ‘ആണുങ്ങളോട് ഉച്ചത്തില്‍ സംസാരിക്കരുത്’, മരണത്തിനു മുമ്പ് ഷബ്ന പകർത്തിയ വീഡിയോ പുറത്ത്

Janayugom Webdesk
കോഴിക്കോട്
December 10, 2023 2:04 pm

സ്ത്രീധന പീഡനത്തിന് തുടർന്ന് ഓർക്കാട്ടേരി കുന്നുമ്മക്കരയിലെ ഷബ്ന തൂങ്ങിമരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. ജീവനൊടുക്കുന്നതിനു ഷബ്നയുമായി ഭർതൃവീട്ടുകാര്‍ വഴക്കിടുന്നതാണ് ദൃശ്യങ്ങളില്‍. ഷബ്ന തന്നെയാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ഷബ്നയുടെ ഭർത്താവ് ഹബീബിന്റെ അമ്മാവനും കുടുംബാംഗങ്ങളും ഷെബിനയോട് കയർക്കുന്നതിന്റേയും അസഭ്യം പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. ആണുങ്ങളോട് കയർത്ത് സംസാരിക്കാൻ പാടില്ലെന്നും പെണ്ണുങ്ങൾ ശബ്ദമുയർത്തരുതെന്നുംഭീഷണിപ്പെടുത്തുന്നുണ്ട് ദൃശ്യത്തിൽ നിന്ന് വ്യക്തമാണ്. ഭർതൃവീട്ടുകാർ ഷബ്‌നയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

കുന്നുമ്മക്കര തട്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷബ്ന (30)യെ തിങ്കളാഴ്ച രാത്രിയാണ് ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ഷബ്നയുടെ ഭർത്താവ് ഹബീബിന്റെ മാതാപിതാക്കൾക്കും സഹോദരിക്കും പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മാവന്‍ കുന്നുമ്മക്കര നെല്ലാച്ചേരിയിലെ താഴെ പുതിയോട്ടില്‍ ഹനീഫയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Eng­lish Sum­ma­ry: shab­na s death found more evidence
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.