നെഞ്ചിനു താഴെ തളര്‍ന്ന് പ്രണവിന്റെയും ഷഹാനയുടേയും വിവാഹം സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി ചർച്ചചെയ്യപ്പെട്ട സംഭവമാണ്. കഴിഞ്ഞ ദിവസം അവരുടെ പ്രണയം ചർച്ചയായെങ്കിൽ ഇന്ന് ചർച്ചയാകുന്നത് അവരുടെ മതമാണ്. നെഞ്ചിന് താഴെ തളർന്ന പ്രണവിനെ ഷഹാന വിവാഹം ചെയ്തത് അല്ലാഹുവിന്റെ മുൻപിൽ തെറ്റാണ് എന്നാണു മത തീവ്രവാദികളുടെ വാദം. ഹിന്ദു യുവാവിനെ വിവാഹം ചെയ്തതിലൂടെ ഷഹാന തെറ്റ് ചെയ്തതായും അല്ലാഹുവിന്റെ മുന്നിൽ തെറ്റുകാരിയായതായും അവർ പറയുന്നു.
മുത്ത് നബിയാണ് എന്റെ ജീവിതം എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഷഹാനയ്ക്കെതിരെ വിമര്‍ശനം ഉയരുന്നത്. ഷഹാനയെ പിന്തുണയ്ക്കുന്ന മുസ്ലിം ആയ ആളുകൾക്കെതിരെയും പോസ്റ്റിൽ പരാമര്‍ശമുണ്ട്. ഷാഹിന ദീനിന് എതിരായി പ്രവർത്തിച്ചവളാണ് അവളെ എന്തിന്റെ പേരിലായാലും പിന്തുണയ്ക്കരുത് എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.മുത്ത് നബിയാണെന്റെ ജീവിതം എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ :
ഇസ്ലാം എന്നാൽ കുട്ടികളിയാണെന്ന് എന്റെ സഹോദരന്മാർക്ക് ആർകെങ്കിലും തോന്നുന്നുണ്ടോ?
ഇന്നലെ സോഷ്യൽ മീഡിയയിൽ വയറലായി ഓടിക്കൊണ്ടിരിക്കുന്ന വിവാഹ ചിത്രമാണ് ഇത്
ശരിയാണ് സമൂഹ മനസാക്ഷിക്ക് മുൻപിൽ വലിയൊരു കാര്യമാണ് ഈ നടന്നത്
ഷഹന ചെയ്തത് വളരെ നല്ല കാര്യമാണ് എന്ന് വാദിക്കുന്ന മുസ്ലിം നാമധാരികളോട് ഒന്ന് ചോദിച്ചോട്ടെ അവൾ ചെയ്തത്
അല്ലാഹുവിന്റെ മുൻപിൽ ശെരിയോ തെറ്റോ
അല്ലാഹുവിന്റെ റസൂലും അവിടുത്തെ സഹാബത്തും വന്ന വഴിയും അവർ കാട്ടിയ മാതൃകയും എങ്ങനെയാണ് മുസ്ലിം സഹോദരാ നിനക്ക് തള്ളികളയാൻ സാധിക്കുന്നത്.
പോറ്റി വളർത്തിയ മാതാപിതാക്കളുടെ കണ്ണീരിനേക്കാൾ വിലയുണ്ടോ ആ സഹോദരന്റെ കഥക്ക്.
അല്ലാഹുവും അവന്റെ റസൂലും കാട്ടിയ വഴിയല്ലാതെ രക്ഷപെടാൻ മറ്റൊരു വഴിയും ഇല്ല എന്ന് ഓർക്കുന്നത് നല്ലതാ.
ആ സഹോദരി ഇസ്ലാം മതം ഉപേക്ഷിച്ചത്തിലുള്ള കുറ്റബോധവും ദേഷ്യവും കൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത് എന്ന് ആർകെങ്കിലും തോന്നുന്നുണ്ടോ ഈമാൻ അല്പമെങ്കിലും ഖൽബിൽ ഉള്ളവർക്ക് തോന്നില്ല കാരണം ഈ മതം അല്ലാഹു സംരക്ഷിക്കും എന്ന് വാക്ക് നൽകിയതാണ്. അത്കൊണ്ട് ഇനി എത്ര പേർ പോയാലും ആ പ്രശ്നം ഉണ്ടാവില്ല.
പക്ഷെ എന്റെ സഹോദരി സഹോദരന്മാർ ഈ പുതിയ ലോകത്തിന്റെ വിവരക്കേടിന് ഒപ്പം നിൽക്കരുത്. കബറും പരലോകവും കുട്ടിക്കളിയല്ല എന്ന് ഓർമ്മിപ്പിക്കാൻ വേണ്ടി
ഉള്ള ഒരു പോസ്റ്റ് മാത്രമാണ് ഇത്
ദീനിന് എതിർ ആണ് എന്ന് കണ്ടാൽ പറയും അത് ആര് ചെയ്താലും പറയും
അല്ലാഹു അറിവില്ലാതെ പറഞ്ഞുപോയ തെറ്റുകൾ പൊറുത്ത് തരട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ
പശ്ചാത്തപിച്ചു മടങ്ങുക മുഅമിനെ
ആറുവർഷം മുൻപ് ബൈക്ക് അപകടത്തിൽ പെട്ടാണ് പ്രണവിന്റെ നെഞ്ചിന് താഴോട്ട് തളർന്നു പോയത്. തളർന്ന പ്രണവിന് ‘അമ്മ ഭക്ഷണം കൊടുക്കുന്ന വീഡിയോ ഫേസ്ബുക്കിൽ കണ്ടതോടെയാണ് ഷഹാന പ്രണവിനോട് അടുക്കുന്നത്. പിന്നീട് നമ്പർ തിരഞ്ഞ് പിടിച്ച് ഷഹാന പ്രണവിനെ വിളിക്കുകയും അത് പ്രണയമായി വളർന്ന് അവർ ഒന്നിക്കുകയും ചെയ്തു.
English summary: Shahana is wrong infont of allah facebook post viral
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.