Web Desk

ന്യൂഡൽഹി

January 21, 2020, 4:01 pm

ബി.ജെ.പി. ഐ.ടി. സെല്‍ തലവന്‍ അമിത് മാളവ്യക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ്

Janayugom Online

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ ബി.ജെ.പി. ഐ.ടി. സെല്‍ തലവന്‍ അമിത് മാളവ്യക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. ബിജെപി നേതാവ് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് പ്രതിഷേധക്കാർ നൽകിയ ലീഗൽ നോട്ടീസിൽ ആവശ്യപ്പെടുന്നത്.

സിഎഎയ്ക്കെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകൾ പ്രിതിദിനം 500 രൂപ പ്രതിഫലം വാങ്ങിയാണ് പ്രതിഷേധിക്കുന്നതെന്ന് ജനുവരി പതിനഞ്ചാം തിയ്യതി അമിത് മാളവ്യ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. ഈ വിഡിയോയാണ് പ്രതിഷേധക്കാരെ പ്രകോപിച്ചത്. പൗരത്വ ഭേദഗതി നിയമം (സി‌എ‌എ) നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനും ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ (എൻ‌പി‌ആർ) വ്യവസ്ഥകൾക്കുമെതിരെ 36-ാം ദിവസമാണ് ഷഹീൻ ബാഗിൽ പ്രതിഷേധം തുടരുന്നത്.
സാക്കിർ നഗറിലെ നഫീസ ബാനോ, ഷഹീൻ ബാഗിലെ ഷഹസാദ് ഫാത്മ എന്നിവരാണ് നോട്ടീസ് അയച്ചത്. കേന്ദ്രത്തിലെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) യിൽ അമിത് മാളവ്യ അംഗമായതിനാൽ പ്രതിഷേധക്കാരെ അപകീർത്തിപ്പെടുത്തുന്നതിൽ നിക്ഷിപ്ത താത്പര്യമുണ്ടെന്ന് അവർ ആരോപിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 500 (മാനനഷ്ടത്തിനുള്ള ശിക്ഷ) പ്രകാരമുള്ള കുറ്റമാണ് മാളവ്യയുടെ നടപടിയെന്ന് നോട്ടീസിൽ ആരോപിക്കുന്നു. രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് അമിത് മാളവ്യയ്ക്ക് മേൽ നോട്ടീസിൽ പരാമർശിച്ചിരിക്കുന്നത്.

Eng­lish sum­ma­ry: Sha­heen bagh pro­test­ers send legal notice against BJP it cell chief Amit Malaviya

YOU MAY ALSO LIKE THIS VIDEO