Web Desk

ന്യൂഡല്‍ഹി:

March 24, 2020, 10:07 pm

ഷഹീൻബാഗ് സമരക്കാരെ ഒഴിപ്പിച്ചു

Janayugom Online

കോവിഡ്-19 പകര്‍ച്ച വ്യാധി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഷഹീന്‍ ബാഗിലെ സിഎഎ സമരക്കാരെ പൊലീസ് ഒഴിപ്പിച്ചു. സിഎഎക്കെതിരെ ഷഹീന്‍ ബാഗില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്നുവന്ന രാപ്പകല്‍ സമരം നൂറ്റൊന്നാം ദിവസം പിന്നിടുമ്പോഴാണ് സമരം പൊലീസ് നിര്‍ബന്ധിച്ച് അവസാനിപ്പിച്ചത്. കോവിഡ് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി രാജ്യ തലസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പൊതു ഗതാഗത സംവിധാനത്തിനു നിയന്ത്രണങ്ങളും മെട്രോ സര്‍വ്വീസ് നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.

തലസ്ഥാന നഗരിയില്‍ ലോക്ഡൗണിന്റെ ഭാഗമായി അവശ്യ സാധനങ്ങള്‍ വില്‍ക്കുന്നത് ഒഴികെയുള്ള കടകളല്ലാം അടഞ്ഞു കിടക്കുന്നു. അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പൊലീസ് ഷഹീന്‍ ബാഗിലെ സമരക്കാരെ ഒഴിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ പൊലീസെത്തി സമരക്കാരോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. എന്നാൽ യോജിക്കാന്‍ സമരക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസ് ബലപ്രയോഗത്തിലൂടെയാണ് സമരക്കാരെ ഒഴിപ്പിച്ചത്. ചിലരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് സമരക്കാരുടെ പന്തലുകളും മറ്റും പൊലീസ് നീക്കം ചെയ്തു.

ENGLISH SUMMARY: Sha­heen­bag pro­test­ers evict­ed

YOU MAY ALSO LIKE THIS VIDEO