പൗരത്വ നിയമഭേദഗതിക്കെതിരെ ഡൽഹിയിലെ ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്നവരുമായി മധ്യസ്ഥ ചർച്ചകൾക്ക് സുപ്രീം കോടതി നിയമിച്ച സാധന രാമചന്ദ്രൻ, സഞ്ജയ് ഹെഗ്ഡെ എന്നിവർ സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സമരക്കാരുമായി നാല് തവണ ചർച്ച നടത്തിയ ശേഷമാണ് സംഘം റിപ്പോർട്ട് സമർപ്പിച്ചത്.ഷഹീൻ ബാഗ് സമരം ഗതാഗത തടസം സൃഷ്ടിക്കുന്നുവെന്ന് കാണിച്ച് ബിജെപി നേതാവ് നന്ദ കിഷോർ ഗാർഗും അഭിഭാഷകനായ അമിത് സാഹ്നിയുമാണ് സുപ്രീം കോടതിയിൽ നൽകിയ ഹർജി സുപ്രീംകോടതി മറ്റന്നാൾ പരിഗണിക്കും. മധ്യസ്ഥ സംഘത്തിന്റെ റിപ്പോർട്ട് പഠിച്ചതിന് ശേഷമായിരിക്കും ഹർജി ഇനി പരിഗണിക്കുക.
ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധം സമാധാനപരമാണെന്നും ഷഹീൻ ബാഗിനോട് ചേർന്ന അഞ്ച് സമാന്തര റോഡുകൾ പൊലീസ് അടച്ചിട്ടിരിക്കുകയാണെന്നും മധ്യസ്ഥ സംഘത്തിലെ മറ്റൊരു അംഗമായ വാജാഹത്ത് ഹബീബുള്ള കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സമർപ്പന്തലിനോട് ചേർന്ന ഒൻപതാം നമ്പർ കാളിന്തി കഞ്ച് — നോയിഡ റോഡുകൾ കഴിഞ്ഞ ദിവസം സമരക്കാർ തന്നെ തുറന്നു കൊടുത്തിരുന്നു.
ENGLISH SUMMARY: Shaheen bang strike mediator’s submit report on sc
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.