Web Desk

ന്യൂഡൽഹി

February 10, 2020, 7:59 pm

ഷഹീൻബാഗ് സമരം; കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും സുപ്രീം കോടതി നോട്ടീസയച്ചു

Janayugom Online

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ നടക്കുന്ന സമരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും നോട്ടീസയച്ചു. അതേസമയം ഷഹീൻ ബാഗ് സമരത്തിനെതിരായ ഹർജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അമ്പത് ദിവസം കാത്ത് നിൽക്കാമെങ്കിൽ ഒരാഴ്ച കൂടി കാത്തിരിക്കാമെന്ന് ഹർജിക്കാരോട് ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബഞ്ച് പറഞ്ഞു. അടുത്ത തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും. അതുവരെ ഇടക്കാല ഉത്തരവ് ഇടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ് കെ കൗളിന് പുറമെ ജസ്റ്റീസ് കെ എം ജോസഫും കേസ് പരിഗണിച്ച ബെഞ്ചിൽ ഉൾപ്പെട്ടിരുന്നു.

പൊതുറോഡിൽ അനിശ്ചിതമായി തടസ്സം സൃഷ്ടിക്കാനാവില്ലെന്നും പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കാൻ പാടില്ലെന്നും കോടതി വാക്കാൽ അറിയിച്ചു. പ്രതിഷേധം തുടരാം. എന്നാൽ അത് പ്രതിഷേധത്തിനായി നിയോഗിക്കപ്പെട്ട സ്ഥലത്തായിരിക്കണമെന്ന് ജസ്റ്റിസ് കെ എസ് കൗൾ പറഞ്ഞു.ഷഹീൻബാഗിലെ റോഡിൽ സിഎഎക്കെതിരെ നടക്കുന്ന സമരം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്. ഹർജി നൽകിയ ബിജെപി നേതാക്കൾ അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി മാറ്റിവയ്ക്കുകയായിരുന്നു.

ENGLISH SUMMARY: Sha­heen­bang strike SC gives notice to cen­tral govt and Del­hi police

YOU MAY ALSO LIKE THIS VIDEO