പോരാട്ടവീര്യം ചോരാതെ ഷഹീന് ബാഗിലെ സ്ത്രീ വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തി. സമരപന്തലില്‍നിന്നും ബാച്ചുകളായി തിരിഞ്ഞാണ് പ്രതിഷേധക്കാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഷഹീന്‍ബാഗിലെ എല്ലാ പോളിങ് കേന്ദ്രങ്ങളിലും 80 ശതമാനത്തിനു മുകളിലാണ് പോളിങ് രേഖപ്പെടുത്തിയത്.
ഷഹീന് ബാഗില്‍ പൗരത്വ ഭേഗദതി നിയമത്തിനെതിരെയുള്ള സമരം മാസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ഡല്‍ഹിയിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സമര വേദിയില്ന്നും ഔരോ വിഭാഗമായി തിരിഞ്ഞാണ് വനിതാ പ്രതിഷേധക്കാര്‍ വോട്ടുരേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലേക്കു പോയത്. വോട്ടു രേഖപ്പെടുത്തിയവര്‍ മടങ്ങി എത്തിയശേഷമാണ് അടുത്തബാച്ച് വോട്ടിങിനായി തിരിച്ചത്.
സമരത്തിനും പ്രതിഷേധത്തിനും കോട്ടംവരാതെ തങ്ങളുടെ അവകാശങ്ങള്‍ വിനിയോഗിക്കുന്നതിനലും ഷഹീന്‍ബാഗ് മാതൃകയായി. ബാച്ചുകളായി തിരിഞ്ഞു വോട്ടിങ്ങിനായി പോയവര്‍ വൈകുന്നേരം വീണ്ടും സമരവേദിയില്‍ അണിനിരന്നു.
you may also like this video;